close
Choose your channels

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും

Saturday, October 21, 2023 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ കേരള‌ ബ്ലാസ്റ്റേഴ്സ് എഫ്സിയും നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകിട്ട് എട്ട് മണിക്കാണ് മത്സരം.

പരിക്കാണ്‌ ബ്ലാസ്‌റ്റേഴ്‌സിനെ തളർത്തുന്നത്‌. പ്രതിരോധക്കാരൻ ഐബൻ ദോഹ്‌ലിങ്ങിന്‌ പരിക്കുകാരണം ഈ സീസൺതന്നെ നഷ്ടമാകും. മധ്യനിരയിൽ ജീക്‌സൺ സിങ്ങും ഇന്ന്‌ കളിച്ചേക്കില്ല. കഴിഞ്ഞകളിയിൽ ചുവപ്പുകാർഡ്‌ കണ്ട്‌ പ്രതിരോധക്കാരൻ മിലോസ്‌ ഡ്രിൻസിച്ചിന്‌ മൂന്ന്‌ കളിയിലാണ്‌ വിലക്ക്‌. കൊച്ചിയിൽ കളിച്ച രണ്ടിലും ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു. ഇന്ന്‌ നടക്കുന്ന ആദ്യകളിയിൽ ഈസ്‌റ്റ്‌ ബംഗാൾ എഫ്‌സി ഗോവയെ നേരിടും. വൈകിട്ട്‌ 5.30നാണ്‌ കളി.ഇതുവരെയുള്ള പോയിന്റ് നില പ്രകാരം ഒമ്പത് പോയിന്റുമായി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ആണ് ഒന്നാമത്. മുംബൈ സിറ്റി എഫ്‌സി ആണ് രണ്ടാമത്. മൂന്നില്‍ രണ്ട് കളികള്‍ ജയിച്ച് ഒരെണ്ണം പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഗോവ എഫ്‌സിക്കു പിന്നില്‍ നാലാമതാണ്.
 

Follow us on Google News and stay updated with the latest!