close
Choose your channels

ബ്ലാസ്റ്റേഴ്സിന് 4 കോടി പിഴ, കോച്ച് ഇവാന് 10 മത്സരങ്ങളിൽ വിലക്ക്; 5 ലക്ഷം പിഴ

Saturday, April 1, 2023 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ബ്ലാസ്റ്റേഴ്സിന് 4 കോടി പിഴ, കോച്ച് ഇവാന് 10 മത്സരങ്ങളിൽ വിലക്ക്; 5 ലക്ഷം പിഴ

ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) 4 കോടി രൂപ പിഴശിക്ഷ വിധിച്ചു. കൂടാതെ കളിക്കളത്തിൽ വച്ചുണ്ടായ മോശം പെരുമാറ്റത്തിന് പരസ്യമായി മാപ്പു പറയാനും ക്ഷമാപണം നടത്തിയില്ലെങ്കിൽ 6 കോടി രൂപ പിഴയടയ്ക്കണമെന്നും എഐഎഫ്എഫ് സമിതി നിർദേശിച്ചു. ക​ളി​ക്കാ​രെ തി​രി​ച്ചു​വി​ളി​ച്ച മു​​ഖ്യ​​ പ​​രി​​ശീ​​ല​​ക​​ൻ ഇ​​വാ​​ൻ വു​​കൊ​​മാ​​നോ​​വി​​ച്ചി​​ന് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ന​ട​ത്തു​ന്ന ടൂർ​ണ​മെ​ന്റു​ക​ളി​ൽ പ​ത്ത് മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്കേർപ്പെ​ടു​ത്തി. അഞ്ചു ലക്ഷം രൂ​പ പി​ഴ​യുമുണ്ട്. അ​​തേ​​സ​​മ​​യം, പോ​​യ​​ന്റ് വെ​​ട്ടി​​ച്ചു​​രു​​ക്കു​​ക​​യോ ടീ​​മി​​നെ അ​​യോ​​ഗ്യ​​രാ​​ക്കു​​ക​​യോ ചെ​യ്തി​ട്ടില്ല. സംഭവത്തിൽ എല്ലാ കൂട്ടരുടേയും ഭാഗങ്ങളും കേട്ടിരുന്ന എ ഐ എഫ് എഫ് ഇന്നലെ വൈകിട്ടാണ് നടപടികളുടെ വിവരം പുറത്ത് വിട്ടത്. ഇതോടെ ഈ മാസം നടക്കാനിരിക്കുന്ന ഹീറോ സൂപ്പർ കപ്പിൽ ഇവാൻ വുകോമനോവിച്ചിന് ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലകനായി തുടരാനാകില്ല.

Follow us on Google News and stay updated with the latest!