close
Choose your channels

ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ജയം

Monday, September 25, 2023 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ജയം

ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ ജയം. മഴ കാരണം ഇടക്ക് തടസ്സപ്പെട്ട മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരം 99 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ സ്വന്തമാക്കി. 317 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 217 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-0 ന് മുമ്പിലെത്തി.

ഇന്ത്യയ്ക്കായി ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ മൂന്നു വിക്കറ്റ് വീതവും പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. ഓസീസിനായി ഓപ്പണർ ഡ‍േവിഡ് വാർണറും (39 പന്തിൽ 53), എട്ടാമനായി ഇറങ്ങിയ സീൻ ആബട്ടും (36 പന്തിൽ 54) അർധ സെഞ്ചറി നേടി. നേരത്തെ ശുഭ്മാന്‍ ഗില്ലും ശ്രേയസ്സ് അയ്യരും സെഞ്ച്വറി നേടിയിരുന്നു. 36 പന്തിൽ 54 റൺസെടുത്ത സീൻ അബ്ബോട്ടാണ് ഓസീസിൻ്റെ ടോപ് സ്കോറർ. ഡേവിഡ് വാർണർ 53 റൺസ് നേടി. മാത്യു ഷോർട്ട് (9), സ്റ്റീവൻ സ്മിത്ത് (0), മാർനസ് ലബൂഷെയ്ൻ (27), ജോഷ് ഇംഗ്ലിസ് (6), അലക്സ് ക്യാരി (14), കാമറൂൺ ഗ്രീൻ (19), ആദം സാംബ (5), ജോഷ് ഹേസൽവുഡ് (23), സ്​പെൻസർ ജോൺസൻ (0*) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. അവസാന ഏകദിനം ബുധനാഴ്ച രാജ്കോട്ടിൽ നടക്കും

Follow us on Google News and stay updated with the latest!