close
Choose your channels

ഇൻസ്റ്റഗ്രാമിൽ ലോകറെക്കോർഡ് കരസ്ഥമാക്കി മെസ്സിയുടെ പോസ്റ്റ്‌

Wednesday, December 21, 2022 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഇൻസ്റ്റഗ്രാമിൽ ലോകറെക്കോർഡ് കരസ്ഥമാക്കി മെസ്സിയുടെ പോസ്റ്റ്‌

ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്ന ചിത്രം മെസ്സിയുടേതാണ്. കിരീടം നേടിയതിന് തൊട്ടു പിന്നാലെയാണ് ലോകകപ്പുയര്‍ത്തുന്ന ചിത്രങ്ങള്‍ മെസ്സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളില്‍ അര്‍ജന്റീനയുടെ വിജയവും മെസ്സിയുടെ കിരീടധാരണവും മണിക്കൂറുകൾക്കുള്ളിൽ വൈറലായി കഴിഞ്ഞിരുന്നു. 6.35 കോടി ലൈക്കുകളാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്. 'വേള്‍ഡ് റെക്കോഡ് എഗ്ഗ്' എന്ന അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്ത മുട്ടയുടെ ചിത്രത്തിന് ലഭിച്ച 5.70 കോടി ലൈക്കുകളുടെ റെക്കോഡിനെയാണ് ഇത് മറികടന്നത്.

ഇൻസ്റ്റഗ്രാമിൽ 4 കോടിയോളം ഫോളോവേഴ്സുള്ള താരമാണ് മെസ്സി. അർജൻറീന നായകൻ ലയണൽ മെസ്സി ഇതിനോടകം നിരവധി ലോക റെക്കോർഡുകൾ മറികടന്നിട്ടുണ്ട്. കളിക്കളത്തിലെ റെക്കോർഡുകൾക്ക് പുറമെ സോഷ്യൽ മീഡിയയിലും റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് താരം. മെസിയുമൊത്ത് ചെസ് കളിക്കുന്ന ഒരു ചിത്രം കഴിഞ്ഞ മാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റഗ്രാമിൽപോസ്റ്റ് ചെയ്തിരുന്നതിന് 41.9 മില്ല്യൺ ലൈക്കുകളാണ് ലഭിച്ചത്. എന്നാൽ ഇതിനെയും മറി കടന്നിരിക്കുകയാണ് മെസ്സിയുടെ ഈ ചിത്രം.

Follow us on Google News and stay updated with the latest!