close
Choose your channels

ഹാർദിക് പാണ്ഡ്യ ലോക കപ്പിൽ നിന്ന് പുറത്ത്

Saturday, November 4, 2023 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഹാർദിക് പാണ്ഡ്യ ലോക കപ്പിൽ നിന്ന് പുറത്ത്

ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യ ലോക കപ്പിൽ നിന്ന് പുറത്തായി. പരിക്കിൽ നിന്ന് മുക്തനായി താരം ടീമിലേക്ക് തിരിച്ചെത്തുമെന്ന വിശ്വാസത്തിലായിരുന്നു ആരാധകരെങ്കിലും ഇന്ന് രാവിലെ പാണ്ഡ്യ പുറത്തായ വിവരം ഔദ്യോഗിമായി ഐസിസി പുറത്ത് വിടുകയായിരുന്നു. ഹാർദിക്കിന് പകരം വലം കൈയ്യൻ പേസർ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടു‌ണ്ട്.

ഐപില്ലിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൻ്റെ താരമാണ് പ്രസിദ്ധ്. ഇന്ത്യക്കായി 19 രാജ്യാന്തര വൈറ്റ് ബോള്‍ മത്സരങ്ങളുടെ (17 ഏകദിനം, രണ്ട് ട്വന്‍റി 20) പരിചയമാണ് പ്രസിദ്ധിന് ഉള്ളത്. എന്നാല്‍ ഫോമിലുള്ള പേസര്‍മാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവരെ മറികടന്ന് പ്ലേയിംഗ് ഇലവനിൽ എത്തുക പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് വലിയ വെല്ലുവിളിയാവും. ഒക്ടോബർ 19-ന് ബംഗ്ലാദേശിനെതിരെ പുണെയിൽ നടന്ന മത്സരത്തിനിടെയാണ് ഹർദിക്കിന് പരിക്കേറ്റിരുന്നത്. തുടർന്ന് ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ ടീമുകൾക്കെതിരേ നടന്ന മത്സങ്ങളെല്ലാം താരത്തിന് നഷ്ടമായിരുന്നു.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment