close
Choose your channels

ഇന്ത്യ-അയര്‍ലന്റ് ആദ്യ ടി-20യില്‍ ഇന്ത്യക്ക് 2 റൺസ് ജയം

Saturday, August 19, 2023 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഇന്ത്യ-അയര്‍ലന്റ് ആദ്യ ടി-20യില്‍ ഇന്ത്യക്ക് 2 റൺസ് ജയം

മഴ കളിമുടക്കിയ അയര്‍ലന്‍ന്റിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം രണ്ട് റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്റ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്സ് നേടി. മറുപടി ബാറ്റിങ്ങില്‍ 6.5 ഓവറില്‍ രണ്ടിന് 47 എന്ന നിലയില്‍ ഇന്ത്യ നില്‍ക്കുമ്പോഴാണ് മഴ എത്തിയത്. ഋതുരാജ് ഗെയ്‌ക്‌വാദ് (19), സഞ്ജു സാംസൺ (1) എന്നിവർ ആയിരുന്നു ക്രീസിൽ. തുടർന്ന് പിച്ച് പരിശോധിച്ച അംപയർമാർ മത്സരം തുടരാനാകുന്നില്ലെന്ന് അറിയിച്ചതോടെ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ജയത്തോടെ മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. അടുത്ത മൽസരം ഞായറാഴ്ച ഇതേ വേദിയിൽ നടക്കും. ഓപ്പണർ യശ്വസി ജയ്‌സ്വാൾ (23 പന്തിൽ 24), തിലക് വർമ (പൂജ്യം) എന്നിവരുടെ വിക്കറ്റുകൾ ആണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പരിക്കിൽ നിന്ന് മോചിതനായി ദേശീയ ടീമിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുംറ ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. കേവലം നാല് റൺസ് വിട്ടു കൊടുത്ത് ഓപ്പണറായ ആൻഡ്രേ ബിൽബിർനിയുടെയും ലോർകോൻ ടക്കറുടെയും വിക്കറ്റാണ് ഇന്ത്യൻ നായകൻ വീഴ്ത്തിയത്.

Follow us on Google News and stay updated with the latest!