രോഹിത്തിന് പകരക്കാരനായി സൂര്യകുമാര്‍ ക്യാപ്റ്റനായേക്കും


Send us your feedback to audioarticles@vaarta.com


ഐപിഎല്ലിൻ്റെ 16ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിൻ്റെ മുഴുവന്‍ മല്‍സരങ്ങളിലും നായകന്‍ രോഹിത് ശര്‍മ കളിക്കില്ലെന്നു റിപ്പോര്‍ട്ട്. രോഹിത്തിൻ്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവായിരിക്കും ഈ മല്‍സരങ്ങളില്‍ മുംബൈയെ നയിക്കുകയെന്നുമാണ് സൂചന. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്ററെന്ന നിലയിലും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ നിർണ്ണായക താരമാണ് രോഹിത് ശർമ. അതുകൊണ്ടു തന്നെ പരിക്കുകളുടെ തോഴനായ അദ്ദേഹത്തിൻ്റെ ഫിറ്റ്‌നസിൻ്റെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. നിലവില്‍ ഇന്ത്യയുടെ മൂന്നു പ്രധാനപ്പെട്ട താരങ്ങളായ റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരിക്കേറ്റ് പുറത്തിരിക്കുകയാണ്. അതുകൊണ്ട് വീണ്ടുമൊരാള്‍ക്കു കൂടി പരിക്കേറ്റാല്‍ അതു ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. ഇതു കണക്കിലെടുത്താണ് ഐപിഎല്ലിലെ കുറച്ചു മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം രോഹിത് സ്വീകരിച്ചിരിക്കുന്നത്. രോഹിതിൻ്റെ ഈ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 31ന് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തോടെയാണ് ഐപിഎല്ലിന്‍റെ പതിനാറാം സീസണ് തുടക്കമാകുന്നത്. അതേസമയം 16 ഐപിഎൽ സീസണുകളിലുമായി പ്രതിഫല ഇനത്തിൽ ഏറ്റവും കൂടുതൽ തുക കൈപ്പറ്റിയത് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയാണ്; 178.8 കോടി രൂപ.
Follow us on Google News and stay updated with the latest!