close
Choose your channels

പാര്‍ട്ടിയില്‍ നിന്നും പിന്തുണ ലഭിച്ചില്ല; നടി ഗൗതമി ബിജെപി വിട്ടു

Monday, October 23, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പാര്‍ട്ടിയില്‍ നിന്നും പിന്തുണ ലഭിച്ചില്ല; നടി ഗൗതമി ബിജെപി വിട്ടു

നടി ഗൗതമി ബിജെപിയിൽ നിന്ന് രാജിവച്ചു. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായ പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി. 25 വർഷം മുമ്പാണ് ഗൗതമി ബിജെപിയിൽ ചേർന്നത്. വ്യക്തിപരമായ പ്രതിസന്ധി നേരിടുമ്പോൾ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അത് നടന്നില്ല. തൻ്റെ സ്വത്ത് തട്ടിയ വ്യക്തിയെ പാർട്ടി അംഗങ്ങൾ പിന്തുണച്ചതായി ഗൗതമി രാജിക്കത്തിൽ ആരോപിച്ചു.

ബിൽഡറായ അളകപ്പൻ എന്ന വ്യക്തിക്കെതിരെയാണ് ഗൗതമി ആരോപണം ഉന്നയിച്ചത്. സാമ്പത്തിക ആവശ്യങ്ങൾക്കായി തൻ്റെ പേരിലുള്ള 46 ​ഏക്കർ ഭൂമി വിൽക്കാൻ ഗൗതമി തീരുമാനിച്ചിരുന്നു. അത് വിൽക്കാൻ സഹായിക്കാമെന്ന് ബിൽഡർ അളഗപ്പനും ഭാര്യയും സഹായം വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകി. എന്നാൽ അളഗപ്പനും കുടുംബവും തൻ്റെ ഒപ്പ് ഉ​പയോഗിച്ചും വ്യാജരേഖ ഉണ്ടാക്കിയും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തു എന്നുമായിരുന്നു ഗൗതമിയുടെ ആരോപണം. പരാതി നൽകിയെങ്കിലും അത് നടപടിയാകാൻ ഒരുപാട് കാലമെടുക്കുമെന്നും ഗൗതമി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഗൗതമി കൂട്ടിച്ചേർത്തു.

Follow us on Google News and stay updated with the latest!