close
Choose your channels

സുരേഷ് ഗോപിയെ കൂടിക്കാഴ്ചയ്ക്ക് വിളിച്ച് പ്രധാനമന്ത്രി

Thursday, October 5, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സുരേഷ് ഗോപിയെ കൂടിക്കാഴ്ചയ്ക്ക് വിളിച്ച് പ്രധാനമന്ത്രി

മുന്‍ രാജ്യസഭാംഗമായ സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് കൂടിക്കാഴ്ചയ്ക്കായി വിളിപ്പിച്ചു. സുരേഷ് ഗോപി വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. കുടുംബത്തോടൊപ്പമാകും സുരേഷ് ഗോപി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്കെത്തുക.

കരിവന്നൂര്‍ ബാങ്കില്‍ നിന്നും തൃശൂര്‍ സഹകരണ ബാങ്കിലേക്ക് 18 കിലോമീറ്റര്‍ പദയാത്ര നടത്തിയ അന്നു വൈകിട്ടാണ് പ്രധാനമന്ത്രി സുരേഷ് ഗോപിയെ വിളിച്ചത്. ഡല്‍ഹിയില്‍ എത്തി കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കരുവന്നൂരിലെ പദയാത്രയില്‍ തനിക്ക് രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് സുരേഷ് ഗോപി പദയാത്ര നടത്തിയിരുന്നത്. 2024 ലോകസഭാ തിരഞ്ഞെുപ്പ് ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളുടെ ഭാഗമായി തൃശൂർ കേന്ദ്രീകരിച്ച പ്രവർത്തനങ്ങളിലാണ് സുരേഷ് ഗോപി. മാസത്തിൽ രണ്ട് തവണയെങ്കിലും തൃശൂരിൽ എത്തുകയും പരിപാടികൾ സംഘടിപ്പിക്കുകയും പ്രമുഖരെ സന്ദർശിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം സജീവമാണ്. നേരത്തെ കൊല്‍ക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചിരുന്നു.

Follow us on Google News and stay updated with the latest!