close
Choose your channels

അമല്‍ ജ്യോതി കോളജില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തു

Friday, June 9, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

അമല്‍ ജ്യോതി കോളജില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തു

അമൽ ജ്യോതി കോളേജിൽ വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ കേസ്. ചീഫ് വിപ്പിനെ തടഞ്ഞതിനാണ് കണ്ടാലറിയുന്ന 50 പേർക്കെതിരെ പോലീസ് കേസെടുത്തത്. വിദ്യാർഥികൾക്കെതിരെ അവരുടെ ഭാവിയെ ബാധിക്കുന്ന യാതൊരു നടപടിയും പോലീസിൻ്റെ ഭാഗത്തു നിന്നുണ്ടാകില്ല എന്ന് കഴിഞ്ഞ ദിവസം കോട്ടയം എസ്.പി ഉറപ്പു നൽകിയിരുന്നു. വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്ത നടപടി പരിശോധിക്കുമെന്നും അതിനു ശേഷം വേണ്ട തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മന്ത്രിമാരായ ആർ.ബിന്ദുവും വി.എൻ.വാസവനും വിദ്യാർഥികളും അധ്യാപകരും കോളേജ് മാനേജ്മെന്റുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയ്ക്ക് ശേഷം വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് മന്ത്രി ആർ.ബിന്ദുവും ഉറപ്പു നൽകിയിരുന്നു. ഈ ഉറപ്പുകൾ തള്ളിയാണ് കാഞ്ഞിരപ്പള്ളി പോലീസിൻ്റെ നടപടി. അതിനിടെ ആരോപണ വിധേയായ ഹോസ്റ്റല്‍ വാര്‍ഡന്‍ മായയെ സ്ഥലം മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ വാര്‍ഡനെ മാറ്റണമെന്ന ആവശ്യം മന്ത്രിമാര്‍ ഉന്നയിച്ചിരുന്നു. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴിയെടുക്കും.

Follow us on Google News and stay updated with the latest!