close
Choose your channels

സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമെന്ന് ആവർത്തിച്ച് ഡൊമിനിക് മാര്‍ട്ടിന്‍

Wednesday, November 8, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമെന്ന് ആവർത്തിച്ച് ഡൊമിനിക് മാര്‍ട്ടിന്‍

കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍. സ്‌ഫോടനത്തിൻ്റെ ക്രെഡിറ്റ് മറ്റാര്‍ക്കും പോകാതിരിക്കാനാണ് എല്ലാ തെളിവുകളും സൂക്ഷിച്ചത്. ഇതിനു വേണ്ടിയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് ഫെയ്‌സ്ബുക്കില്‍ വീഡിയോ ഇട്ടതെന്നും മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു.

യഹോവ സാക്ഷികളെ ഒരു പാഠം പഠിപ്പിക്കാന്‍ വര്‍ഷങ്ങളായി പക മനസ്സില്‍ കൊണ്ടു നടന്നു. അതിനു വേണ്ടിയാണ് വിദേശത്തു നിന്നും മടങ്ങിയെത്തിയത്. മനസ്സില്‍ കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. ആ പ്ലാനിങ്ങാണ് നടപ്പാക്കിയതെന്നും മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു. മാര്‍ട്ടിന്‍ ഡൊമിനിക്കിനെ 15 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതിയുടെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘത്തലവന്‍ ഡി.സി.പി എസ് ശശിധരന്‍ കോടതിയില്‍ വ്യക്തമാക്കി. വിദേശ ബന്ധത്തിനൊപ്പം സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണം. സ്ഫോടക വസ്തുക്കള്‍ വാങ്ങുന്നതിന് എവിടെ നിന്നാണ് പണം കിട്ടിയതെന്ന് കണ്ടെത്തേണ്ടതുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടത് ആവശ്യമാണെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.

Follow us on Google News and stay updated with the latest!