close
Choose your channels

കേരളീയം മികച്ച പരിപാടി: ഒ രാജഗോപാല്‍

Wednesday, November 8, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

കേരളീയം മികച്ച പരിപാടി: ഒ രാജഗോപാല്‍

കേരളീയം നല്ല പരിപാടിയെന്നും നല്ലത് ആര് ചെയ്താലും അംഗീകരിക്കുമെന്നും മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. ഒ രാജഗോപാലിൻ്റെ വരവ് പ്രസംഗത്തിൽ പരാമർശിച്ച മുഖ്യമന്ത്രി, അദ്ദേഹത്തെ ചടങ്ങിലേക്ക് പ്രത്യേകം സ്വാഗതം ചെയ്തു. രാജഗോപാലിൻ്റെ ഇരിപ്പിടത്തിന് സമീപമെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഹസ്തദാനം നൽകി.

"കേരളീയം നല്ല പരിപാടിയാണ്. നല്ലത് ആരു ചെയ്താലും അംഗീകരിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന, നല്ല പ്രഖ്യാപനങ്ങള്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എന്താണ് കുഴപ്പം, ബി.ജെ.പി.യുടെ പ്രതിഷേധം എന്തിനാണെന്ന് അറിയില്ല. പങ്കെടുക്കരുതെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ല. ബി.ജെ.പി. ബഹിഷ്‌കരണത്തെ കുറിച്ച് അറിയില്ല" എന്നാണ് ഒ രാജഗോപാല്‍ പറഞ്ഞത്. അതേസമയം, പരിപാടിക്ക് എതിരായ വിമർശനങ്ങൾ മുഖ്യമന്ത്രി തള്ളി. കേരളീയത്തിന്‍റെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. കേരളീയം പൂർണ വിജയമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. പലരുടെയും എതിർപ്പ് കേരളീയം പരിപാടിയോടല്ലെന്ന് പറഞ്ഞ പിണറായി, കേരളീയം വർഷം തോറും തുടരുമെന്നും പ്രഖ്യാപിച്ചു.

Follow us on Google News and stay updated with the latest!