സ്ത്രീ വിരുദ്ധ പരാമർശവുമായി പുരസ്കാര വേദിയിൽ അലൻസിയർ
Send us your feedback to audioarticles@vaarta.com
ചലചിത്ര പുരസ്കാര വിതരണ വേദിയിൽ വിവാദ പരാമർശവുമായി നടൻ അലൻസിയർ. പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നു അലൻസിയർ പറഞ്ഞു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണു അലൻസിയരുടെ വിവാദ പരാമർശം ഉണ്ടായത്. ആൺ കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുമ്പോൾ ആൺ കരുത്തുള്ള പ്രതിമ തരണം, ആൺ കരുത്തുള്ള പ്രതിമ കിട്ടുമ്പോൾ അഭിനയം നിർത്തും.
സ്പെഷൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ പ്രതിമ നൽകണം എന്നും അലൻസിയർ പറഞ്ഞു. അവാർഡ് തുകയായി 25000 രൂപ നൽകി അപമാനിക്കരുത് എന്നും അലൻസിയർ അഭിപ്രായപ്പെട്ടു. സണ്ണി വെയ്ൻ, അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മജു കെ ബി സംവിധാനം ചെയ്ത അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അലൻസിയറിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചത്. ചടങ്ങിൻ്റെ അവസാന ഘട്ടത്തിൽ പുരസ്കാരം ലഭിച്ചവരെ സംസാരിക്കാൻ ക്ഷണിച്ചപ്പോഴായിരുന്നു സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അടക്കമുള്ള മന്ത്രിമാരെ വേദിയിലിരുത്തി കൊണ്ട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള നടൻ്റെ പ്രസ്താവന.
Follow us on Google News and stay updated with the latest!
Comments
- logoutLogout