close
Choose your channels

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദൻ്റെ ഹർജിയിൽ ഇന്ന് ഹൈക്കോടതി ഉത്തരവ്

Tuesday, May 23, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദൻ്റെ ഹർജിയിൽ ഇന്ന് ഹൈക്കോടതി ഉത്തരവ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്. വിദേശ മലയാളിയായ സ്ത്രീ നടനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

2017ൽ സിനിമാ ചർച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണ് പരാതി. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദൻ മജിസ്ട്രേറ്റ് കോടതിയിലും സെഷൻസ് കോടതിയിലും ഹർജികൾ നൽകിയെങ്കിലും രണ്ട് ഹർജികളും ബന്ധപ്പെട്ട കോടതികൾ തള്ളി. തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസിൽ വിചാരണ തടഞ്ഞു കൊണ്ടുള്ള ഉത്തരവ് നേരത്തെ ഹൈക്കോടതി നീക്കിയിരുന്നു. ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കോഴ വാങ്ങിയെന്ന് ആരോപണ വിധേയനായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരാണ് കേസിൽ ആദ്യം ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായിരുന്നത്.

Follow us on Google News and stay updated with the latest!