close
Choose your channels

78 ൻ്റെ നിറവിൽ മുഖ്യൻ

Wednesday, May 24, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

78 ൻ്റെ നിറവിൽ മുഖ്യൻ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയെട്ടാം പിറന്നാൾ. ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണെങ്കിലും യഥാർഥ ജന്മദിനം മേയ് 24 ആണെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. 1945 മേയ് 24ന് ആണ് അദ്ദേഹം ജനിച്ചത്. പ്രത്യേക ആഘോഷങ്ങളൊന്നും ഇല്ലാതെ വീട്ടിൽ മധുര വിതരണം മാത്രമാണ് ഉണ്ടാവുക. പിറന്നാൾ ദിനത്തിൽ പതിവു പോലെ മുഖ്യമന്ത്രി രാവിലെ തന്നെ സെക്രട്ടേറയറ്റിലെത്തും. രാവിലെ മന്ത്രിസഭാ യോഗത്തിലും വിവിധ പദ്ധതികളുടെ അവലോകന യോഗത്തിലും പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ തലേന്നു മുഖ്യമന്ത്രിയുടെ പിറന്നാൾ ആയിരുന്നു. മുണ്ടയിൽ കോരൻ കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24ന് തലശേരിയിലെ പിണറായിയിലാണ് അദ്ദേഹം ജനിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തിയിട്ട് നാളെ ഏഴു വർഷം പൂർത്തിയാകും.

Follow us on Google News and stay updated with the latest!