close
Choose your channels

ഡോ.വന്ദന കൊലക്കേസ്: പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ല

Monday, May 15, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഡോ.വന്ദന കൊലക്കേസ്: പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ല

ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അരുൺ ശനിയാഴ്ച പൂജപ്പുര സെൻട്രൽ ജയിലിലെത്തി സന്ദീപിനെ പരിശോധിച്ചു. അതീവ സുരക്ഷയിൽ കഴിയുന്ന സന്ദീപിനെ ജയിൽ സൂപ്രണ്ടിൻ്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ഡോക്ടർ പരിശോധിച്ചത്. ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും ഡോക്ടർ നിർദേശിച്ചു. സംഭവ ദിവസം നടന്ന കാര്യങ്ങൾ സന്ദീപ് ഓർത്തെടുക്കുകയും ചെയ്തു.

നാട്ടുകാരുമായുള്ള പ്രശ്നത്തെ തുടർന്നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതെന്ന് ഇയാൾ ജയിൽ അധികൃതരോട് പറഞ്ഞു. ആശുപത്രിയിൽ പരിശോധിക്കുന്നതിനിടെ ചിലരുടെ സംസാരം പ്രകോപനമുണ്ടാക്കി. അവിടെയുള്ളവർ ആക്രമിക്കുമെന്ന സംശയത്തിലാണ് കത്രികയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനാണ് ലക്ഷ്യമിട്ടത്. ഡോ.വന്ദന ദാസിനെ ലക്ഷ്യം വച്ചില്ലെന്നാണ് ഇയാൾ ഏറ്റുപറഞ്ഞു. പ്രതി സ്ഥിരം മദ്യപാനിയല്ല എന്നാണ്‌ ഡോക്ടർമാർ വ്യക്തമാക്കിയിരിക്കുന്നത്‌. അതേസമയം ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി സന്ദീപ്‌ ജയിൽ അധികൃതരോട്‌ പറഞ്ഞു.

Follow us on Google News and stay updated with the latest!