close
Choose your channels

ഡിജിറ്റല്‍ മേഖലിയില്‍ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണം: മുഖ്യമന്ത്രി

Thursday, March 9, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഡിജിറ്റല്‍ മേഖലിയില്‍ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണം: മുഖ്യമന്ത്രി

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിൻ്റെ ഡിജിറ്റൽ പാഠശാല പദ്ധതിയിലൂടെ സ്ത്രീകളുടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത‍യാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര വനിതാദിനാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരങ്ങളുടെ വിതരണവും നിര്‍വഹിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഡിജിറ്റൽ സാക്ഷരത‍യുടെ ആവശ്യകതയെപ്പറ്റി പറഞ്ഞത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമു‍കളായ സ്മാർട്ട് ഫോൺ, സോഷ്യൽ മീഡിയ, ബാങ്കിങ്, നെറ്റ് ബാങ്കിങ്, ഓൺലൈൻ പേയ്‌‍മെന്റ് സേവനങ്ങൾ, എടിഎം, സൈബർ സെക്യൂരിറ്റി തുടങ്ങിയവ നിത്യജീവിതത്തിൽ സ്ത്രീ സൗഹൃദമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകുന്ന പദ്ധതിയാണ് ഡിജിറ്റൽ പാഠശാല പദ്ധതി. വനിത വികസന കോർപറേഷൻ ചെയർപഴ്‌‍സൻ കെ.സി. റോസക്കുട്ടി, ജെൻഡർ കൺസൽറ്റന്റ് ഡോ. ടി.കെ. ആനന്ദി, ബിന്ദു ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. കെ.സി. ലേഖ, നിലമ്പൂർ ആയിഷ, ലക്ഷ്മി എൻ. മേനോൻ, ഡോ. ആർ.എസ്. സിന്ധു എന്നിവർക്ക് വനിതാ‍രത്‌ന പുരസ്‌‍കാരം മുഖ്യമന്ത്രി സമ്മാനിച്ചു.

Follow us on Google News and stay updated with the latest!