close
Choose your channels

ടോവിനോ തോമസിന് പിറന്നാൾ ആശംസകളുമായി കോൺസെപ്റ്റ് മോഷൻ പോസ്റ്റർ പുറത്തിറക്കി

Saturday, January 21, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ടോവിനോ തോമസിന് പിറന്നാൾ ആശംസകളുമായി കോൺസെപ്റ്റ് മോഷൻ പോസ്റ്റർ പുറത്തിറക്കി

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം സിനിമയുടെ അണിയറ പ്രവർത്തകർ ടോവിനോ തോമസിന് പിറന്നാൾ ആശംസകളുമായി കോൺസെപ്റ്റ് മോഷൻ പോസ്റ്റർ പുറത്തിറക്കി. വളരെ ആകർഷകമായ പോസ്റ്ററിൽ അണ്ടർ വാട്ടർ ക്രൈസ്റ്റിൻ്റെ രൂപത്തിലാണ് ടോവിനോ എത്തുന്നത്. സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും സമുദ്രം മലിനമാക്കുന്നത് തടയുന്നതിനും പോസ്റ്റർ ഊന്നൽ നൽകുന്നു. പോസ്റ്ററിന് സിനിമാ ആസ്വാദകർക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും പോസ്റ്റർ ഏറെ ശ്രദ്ധ നേടുകയാണ്.

മൈത്രി മൂവി മേക്കേഴ്സിൻ്റെ വൈ.നവീനും വൈ.രവി ശങ്കറിനോടുമൊപ്പം, അലൻ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നൽകുന്ന ഗോഡ്‌സ്പീടും ചിത്രത്തിൻ്റെ നിർമാണ പങ്കാളിയാണ്. സുവിൻ സോമശേഖരനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിറിൻ്റെ പിറന്നാൾ ദിനത്തിലും അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർ ചർച്ചയായിരുന്നു, സൗബിനെ വളരെ വ്യത്യസ്ത രൂപത്തിലാണ് ആ പോസ്റ്ററിൽ കാണാൻ കഴിഞ്ഞത്. ടോവിനോയും സൗബിനും കൂടാതെ സുരേഷ് കൃഷ്ണ, ബാലു വർഗീസ്, വീണ നന്ദകുമാർ തുടങ്ങിയവരും നടികർ തിലകത്തിൻ്റെ ഭാഗമാണ്.

Follow us on Google News and stay updated with the latest!