ഐഎസ്എല്‍: ബംഗളുരുവിനെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു ജയം


Send us your feedback to audioarticles@vaarta.com


2023 ഇന്ത്യന്‍ സൂപ്പര്‍ ലീഗിൻ്റെ ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ് സിയ്ക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് രണ്ട് ഗോളുകള്‍ക്ക് ജയം. ബ്ലാസ്റ്റേഴ്സിനായി സൂപ്പർ താരം അഡ്രിയാൻ ലൂണ ലക്ഷ്യം കണ്ടപ്പോൾ കെസിയ വീൻഡോർപിൻ്റെ സെൽഫ് ഗോളും ടീമിന് തുണയായി. കർട്ടിസ് മെയ്ൻ ബെംഗളൂരുവിനായി ആശ്വാസ ഗോൾ നേടി. മത്സരം തുടങ്ങിയപ്പോൾ തന്നെ മഴ തകർത്തു പെയ്തു. എന്നാൽ ആരാധകരെ കൊണ്ട് നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് ആക്രമണ ഫുട്ബോൾ അഴിച്ചുവിട്ടു.
ബെംഗളൂരുവിനെക്കാളും ആധിപത്യം ആദ്യ പകുതിയിൽ പുലർത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. തുടർച്ചയായ അറ്റാക്കിനൊടുവിൽ 52 ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് കോർണർ. കോർണറെടുത്ത അഡ്രിയാൻ ലൂണ കൊടുത്ത മികച്ച ക്രോസ് ബാംഗ്ലൂർ ബോക്സിൽ, ബാംഗ്ലൂർ താരങ്ങളുടെ മേൽ ബ്ലാസ്റ്റേഴ്‌സ് കൊടുത്ത സമ്മർദ്ദം ഫലം കണ്ടു. മലയാളി താരം സച്ചിന്‍ സുരേഷ് ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളി. കഴിഞ്ഞ സീസൺ പ്ലേ ഓഫിൽ വിവാദമായ ഗോളിലൂടെ ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെ മറികടന്ന് സെമി ഫൈനലിൽ എത്തിയിരുന്നു. അന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.
Follow us on Google News and stay updated with the latest!