close
Choose your channels

റെയിൽവേ സ്റ്റേഷനിൽ കൂലി വേഷമണിഞ്ഞ് രാഹുൽ ​ഗാന്ധി

Thursday, September 21, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

റെയിൽവേ സ്റ്റേഷനിൽ കൂലി വേഷമണിഞ്ഞ് രാഹുൽ ​ഗാന്ധി

ഡൽഹി ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ കൂലി വേഷമണിഞ്ഞ് പെട്ടി ചുമന്ന് രാഹുൽ ​ഗാന്ധി എം പി. പോർട്ടർമാരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിയുന്നതിൻ്റെ ഭാ​ഗമായാണ് രാഹുൽ ​ഗാന്ധി എത്തിയത്. റെയിൽവേ കൂലിയുടെ ചുവന്ന ഷർട്ട് ധരിച്ച് തലയിൽ ല​ഗേജ് ബാ​ഗും ചുമന്ന് നടന്ന രാഹുലിൻ്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി. സ്റ്റേഷനിലെ കൂലി തൊഴിലാളികൾ രാഹുൽ ​ഗാന്ധിക്കുവേണ്ടി മുദ്രാവാക്യം വിളിച്ചു.

ചുവന്ന ഷർട്ടും ബാഡ്ജും ധരിക്കുക മാത്രമല്ല, ചുമട് ചുമക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുൾ അദ്ദേഹത്തിൻ്റെ ചുറ്റിലും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം ആസാദ്പുരിലെ പച്ചക്കറി മാർക്കറ്റിൽ രാഹുൽ അപ്രതീക്ഷിതമായി എത്തിയിരുന്നു. കൂടാതെ ഹരിയാനയിലെ സോനിപ്പട്ടിലെ മദിന ​ഗ്രാമം സന്ദർശിക്കുകയും രാഹുൽ കർഷകർക്കാപ്പം ഒരുപാട് നേരം ചെലവിടുകയും ചെയ്തു. കർഷകർക്കൊത്ത് നിലം ഉഴുന്നതും ഞാറ് നടന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ അന്ന് വൈറലാവുകയും ചെയ്തിരുന്നു.

Follow us on Google News and stay updated with the latest!