close
Choose your channels

നരേന്ദ്ര മോദിയുടെ സ്വയം പുകഴ്ത്തലിനെ പരിഹസിച്ച് ജയറാം രമേശ്

Thursday, March 9, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

നരേന്ദ്ര മോദിയുടെ സ്വയം പുകഴ്ത്തലിനെ പരിഹസിച്ച് ജയറാം രമേശ്

സ്വയം പുകഴ്ത്തലിൻ്റെ അങ്ങേയറ്റമാണ് മോദിയുടേതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. "നിങ്ങളുടെ ജീവിതകാലത്ത് നിങ്ങൾത്തന്നെ നിങ്ങളുടെ പേരു നൽകിയ സ്റ്റേഡിയത്തിൽ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങുന്നത് സ്വയം പുകഴ്ത്തലിൻ്റെ അങ്ങേയറ്റമാണ്’’- ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ ​ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിന് സ്വന്തം പേരിലുള്ള സ്റ്റേഡിയത്തില്‍ നരേന്ദ്ര മോദി ആസ്ട്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം എത്തിയ ശേഷമുള്ള സംഭവങ്ങള്‍ ആണ് ജയറാം രമേശിന്‍റെ പരിഹാസത്തിനു കാരണമായത്. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയും സെക്രട്ടറി ജയ് ഷായും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. ഇതിൽ ജയ്ഷാ നരേന്ദ്ര മോദിക്ക് അദ്ദേഹത്തിൻ്റെ തന്നെ ഫ്രെയിം ചെയ്ത ഫോട്ടോ സമ്മാനിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ജയ്റാം രമേശ് മോദിയെ പരിഹസിച്ചത്.

Follow us on Google News and stay updated with the latest!