close
Choose your channels

2000ൻ്റെ നോട്ടിനോട് മോദിക്ക് താൽപര്യമുണ്ടായിരുന്നില്ല: നൃപേന്ദ്ര മിശ്ര

Tuesday, May 23, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

2000ൻ്റെ നോട്ടിനോട് മോദിക്ക് താൽപര്യമുണ്ടായിരുന്നില്ല: നൃപേന്ദ്ര മിശ്ര

2000 ൻ്റെ നോട്ടിനോട് മോദിക്ക് താൽപര്യമുണ്ടായിരുന്നില്ല എന്ന് നൃപേന്ദ്ര മിശ്ര. പാവങ്ങൾക്കു വേണ്ടിയുള്ള കറൻസി നോട്ടായി 2000ൻ്റെ നോട്ടിനെ മോദി കണ്ടിരുന്നില്ല. നോട്ട് നിരോധനം തീരെ ചെറിയ കാലത്തിനുള്ളിൽ നടപ്പാക്കണമായിരുന്നു എന്നതും ചെറിയ കറൻസി നോട്ടുകൾ പ്രിന്റ് ചെയ്യാനുള്ള ശേഷി ഇല്ലാതിരുന്നതിനെയും തുടർന്നാണ് മോദിക്ക് അങ്ങനെ തീരുമാനം എടുക്കേണ്ടി വന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്ര പറഞ്ഞു.

2014-2019 വരെ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ആളാണ് നൃപേന്ദ്ര മിശ്ര. 1000, 500 നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് അവിടെ കുറച്ചു കാലത്തേക്കു പുതിയ നോട്ടുകൾ ഇറക്കേണ്ടിയിരുന്നു. നിരോധിച്ച നോട്ടുകൾ തിരികെയെത്തുന്നതും പുതിയ നോട്ടുകളുടെ പ്രിന്റിങ്ങും ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കുമ്പോൾ 2000ൻ്റെ നോട്ടുകൾ ഇറക്കുക എന്നതായിരുന്നു പോംവഴി. കള്ളപ്പണത്തെ നേരിടാൻ വേണ്ടിയാണ് നോട്ട് നിരോധിച്ചത്. അപ്പോൾ വലിയ സംഖ്യയുടെ കറൻസി വീണ്ടുമിറക്കിയാൽ പൂഴ്ത്തിവയ്ക്കാനുള്ള സാധ്യത ഉണ്ടാകും. 2018 മുതൽ 2000ൻ്റെ നോട്ടുകൾ പുറത്തിറക്കിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്കുകളിൽ നിന്ന് വന്ന 2000 രൂപ നോട്ടുകൾ ആർബിഐയും തിരികെ വിപണിയിൽ എത്തിച്ചിട്ടില്ല. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമായതോടെ 2000 രൂപ നോട്ടുകളുടെ ലക്ഷ്യം പൂർത്തീകരിച്ചെന്നും അതുകൊണ്ടാണ് പൂർണമായി പിൻവലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow us on Google News and stay updated with the latest!