close
Choose your channels

ലിയോ: ട്രെയിലർ റിലീസായി; തിയേറ്ററിന് കനത്ത നാശനഷ്ടം

Friday, October 6, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ലിയോ: ട്രെയിലർ റിലീസായി; തിയേറ്ററിന് കനത്ത നാശനഷ്ടം

ലോകേഷ് കനകരാജ്, വിജയ് ചിത്രം ലിയോയുടെ ട്രെയിലർ റിലീസായി. ട്രെയിലറിന് വൻ വരവേൽപാണ് ആരാധകർ നൽകിയത്. അതോടൊപ്പം ട്രെയിലർ പ്രദർശിപ്പിച്ച ചെന്നൈയിലെ തിയറ്ററിന് വൻ നാശനഷ്ടമുണ്ടാക്കി എന്ന വാർത്തയാണ് പുറത്തു വരുന്നത്. വിജയ് ചിത്രം ലിയോയുടെ ട്രെയിലർ പ്രദർശിപ്പിച്ച ചെന്നെെ രോഹിണി സിൽവർ സ്ക്രീൻസ് തിയേറ്ററിനാണ് കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ടുകൾ വന്നത്.

ആരാധകരുടെ അതിരുവിട്ട ആവേശവും മാന്യതയില്ലാത്ത പെരുമാറ്റവും ആണ് തിയേറ്ററിനെ നശിപ്പിച്ചതെന്നാണ് ആരോപണം. നിരവധി പേരാണ് ആരാധകരെ വിമർശിച്ചു കൊണ്ട് എത്തുന്നത്. വിജയ് ചിത്രങ്ങളുടെ ട്രെയിലർ റിലീസ് ചെയ്യുമ്പോൾ പ്രത്യേക ഫാൻസ് ഷോകൾ സംഘടിപ്പിക്കാറുള്ള തിയേറ്ററുകളിൽ ഒന്നാണ് ചെന്നൈയിലെ രോഹിണി സിൽവർ സ്ക്രീൻസ്. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, ആരാധകരുടെ പ്രതീക്ഷ പോലെ തന്നെ മാസ് ത്രില്ലർ ഫീലാണ് ട്രെയിലറിലൂടെ തരുന്നത്. സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. ഒക്ടോബർ 19 നു ചിത്രം തിയേറ്ററുകളിലെത്തും.

Follow us on Google News and stay updated with the latest!