close
Choose your channels

വിനീത് ശ്രീനിവാസൻ്റെ വൈറലായ ഓട്ടത്തിന് പിന്നിലെ സത്യാവസ്ഥ.

Monday, February 27, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

വിനീത് ശ്രീനിവാസൻ്റെ വൈറലായ ഓട്ടത്തിന് പിന്നിലെ സത്യാവസ്ഥ.

നടനും നിര്‍മാതാവും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം പ്രോഗ്രാം കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ഇറങ്ങി ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഗാനമേളയും കഴിഞ്ഞ് കാറിലേക്ക് ഓടുന്ന വിനീത് ശ്രീനിവാസനാണ് വീഡിയോയിലുണ്ടായിരുന്നത്. ഇദ്ദേഹത്തിൻ്റെ പിന്നാലെ ഓടുന്ന മറ്റു ചിലരെയും വീഡിയോയില്‍ കാണാം. ഗാനമേള മോശമായതു കൊണ്ട് ഇറങ്ങി ഓടി എന്ന തരത്തിൽ വീഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചു. എന്നാൽ വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്തു വന്നിരിക്കുക ആണിപ്പോൾ.

ചേർത്തല വാരനാട്ടെ കുംഭ ഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിൻ്റെ ഗാനമേളയുണ്ടായിരുന്നു. രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും,സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും, ഫോട്ടോ എടുക്കാനുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചു നിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ അറിഞ്ഞപ്പോൾ ഒട്ടേറെപ്പേരാണ് വിനീത് ശ്രീനിവാസനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

Follow us on Google News and stay updated with the latest!