close
Choose your channels

ഗുസ്തി താരങ്ങളുമായി ചർച്ച നടത്തി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ

Wednesday, June 7, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഗുസ്തി താരങ്ങളുമായി ചർച്ച നടത്തി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ

ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതിയിൽ ‌കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഗുസ്തി താരങ്ങളുമായി ചർച്ച നടത്തി. ഗുസ്തി താരങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നു മന്ത്രി രാത്രി ട്വീറ്റ് ചെയ്തിരുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. നേരത്തെ, ഗുസ്തി താരങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയാകാതിരുന്നതിനെ തുടര്‍ന്നാണ്‌ കായിക മന്ത്രി വീണ്ടും ചർച്ചയ്ക്കു ക്ഷണിച്ചത്.

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് മുൻപ് വിഷയം പരിഹരിക്കാൻ തിരക്കിട്ട് നീക്കം നടത്തുകയാണ് കേന്ദ്രം. ആഭ്യന്തര മന്ത്രി അമിത് ഷാ താരങ്ങളുമായി ചർച്ച തുടരും. കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചു വിടണമെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്.

Follow us on Google News and stay updated with the latest!