close
Choose your channels

"അയൽവാശി" യിലെ ആദ്യ ലിറിക്‌സ് വീഡിയോ സോങ്ങ് പുറത്തിറങ്ങി

Monday, March 6, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

അയൽവാശി യിലെ ആദ്യ ലിറിക്‌സ് വീഡിയോ സോങ്ങ് പുറത്തിറങ്ങി

സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രമായി എത്തുന്ന "അയൽവാശി"യിലെ LYRICAL VIDEO SONG പുറത്തിറങ്ങി. Mu.Ri ഗാനരചന നിർവഹിച്ചു ജേക്ക്സ് ബിജോയ് സംഗീതം നൽകി മുഷ്കിൻ പരാരി, ജേക്ക്സ് ബിജോയ്, അഖിൽ വി ചാന്ദ് എന്നിവർ ചേർന്നു ആലപിച്ച "ചുയിങ്ഗം" എന്നു തുടങ്ങുന്ന സോങ്ങ് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഏപ്രിൽ 21 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തല്ലുമാലയുടെ വൻ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാനും, തല്ലുമാലയുടെ എഴുത്തുകാരൻ മുഹ്സിൻ പെരാരി സഹനിർമാതാവുമാകുന്ന ചിത്രം മുഹ്‌സിൻ്റെ സഹോദരനും പ്രിഥ്വിരാജ് സുകുമാരൻ്റെ സഹ സംവിധായകനുമായ ഇർഷാദ് പെരാരി ആദ്യമായി രചനയും, സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്‌.

സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും അയൽ വാശി എന്ന ചിത്രത്തിന് ഉണ്ട്. സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്ലിനും ഒപ്പം ജഗദീഷ്, ലിജോ മോൾ, നെസ്‌ലിൻ, ഗോകുലൻ, കോട്ടയം നസീർ, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹകൻ - സജിത് പുരുഷൻ, സംഗീതം - ജെയ്ക്‌സ് ബിജോയ്, പ്രൊഡക്ഷൻ കോണ്ട്രോളർ - സുധാർമ്മൻ വള്ളിക്കുന്ന്, പ്രൊജക്ട് ഡിസൈനർ - ബാദുഷ എൻ എം, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, അസ്സോസിയേറ്റ് ഡയറക്റ്റേർസ് - നഹാസ് നസാർ, ഓസ്റ്റിൻ ഡോൺ, സ്റ്റിൽസ് - രോഹിത്‌ കെ സുരേഷ്, പോസ്റ്റർ ഡിസൈൻസ് - യെല്ലോടൂത്ത്, മീഡിയ & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.

Follow us on Google News and stay updated with the latest!