close
Choose your channels

ദിലീപ് ചിത്രം തങ്കമണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Monday, October 23, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ദിലീപ് ചിത്രം തങ്കമണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

രതീഷ് രഘുനന്ദനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ദിലീപ് നായകനായ തങ്കമണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആർ.ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിൻ്റെ 37മത് വാർഷിക ദിനത്തിൽ ആണ് പോസ്റ്റർ പുറത്തുവിട്ടത്.

ഒരു ഗ്രാമത്തിന് തീ പിടിക്കുന്നതും അതിൽ നിന്നും രക്ഷകനായ ഒരാൾ പുറത്തുവരുന്നതുമാണ് പോസ്റ്ററിൽ ഉള്ളത്. നീത പിള്ള, പ്രണിത സുഭാഷ് എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത് റാം എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റർ: ശ്യാം ശശിധരൻ, സംഗീതം: വില്യം ഫ്രാൻസിസ്, ഗാന രചന: ബി ടി അനിൽ കുമാർ, വിതരണം: ഡ്രീം ബിഗ് ഫിലിംസ്.

Follow us on Google News and stay updated with the latest!