close
Choose your channels

'നാനി31'; അനൗൺസ്‌മെന്റ് വീഡിയോ പുറത്തുവിട്ടു

Monday, October 23, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

നാനി31; അനൗൺസ്‌മെന്റ് വീഡിയോ പുറത്തുവിട്ടു

നാച്ചുറൽ സ്റ്റാർ നാനിയും പ്രതിഭാധനനായ സംവിധായകൻ വിവേക് ​​ആത്രേയയും ഒന്നിക്കുന്ന 'നാനി31'ന്റെ അനൗൺസ്‌മെന്റ് വീഡിയോ പുറത്തുവിട്ടു. ഓസ്‌കാർ ചിത്രം 'ആർആർആർ'ന്റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്റർടൈൻമെന്റിൻ്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഇത്തവണ നാനിയും വിവേകും വളരെ വ്യത്യസ്തമായ ഒരു പര്യവേക്ഷണമാണ് ഈ ചിത്രത്തിൽ ചെയ്യുന്നതെന്ന സൂചന വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന കളർ ടിന്റ്, പശ്ചാത്തല സ്‌കോർ എന്നിവയിൽനിന്നും വ്യക്തമാണ്. ഈ മാസം 23ന് 'നാനി31'ലെ ആദ്യ ഗ്ലിൻസ് പുറത്തുവിടും. 24നാണ് ചിത്രത്തിൻ്റെ പൂജ. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക സംഘത്തിൻ്റെയും വിശദ വിവരങ്ങൾ അന്നേ ദിവസം പുറത്തുവിടും.
 

Follow us on Google News and stay updated with the latest!