close
Choose your channels

'വേല': പ്രീ റിലീസ് ടീസർ റിലീസായി; നവംബർ 10 ന് തീയറ്ററുകളിൽ

Wednesday, November 8, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

വേല: പ്രീ റിലീസ് ടീസർ റിലീസായി; നവംബർ 10 ന് തീയറ്ററുകളിൽ

ഷെയിൻ നിഗവും സണ്ണിവെയ്‌നും പ്രധാന വേഷങ്ങളിൽ എത്തുന്ന വേലയുടെ പ്രീ റിലീസ് ടീസർ റിലീസായി. നവംബർ 10 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ആർ ഡി എക്സ് നു ശേഷം ഷെയ്ൻ നിഗം- മഹിമാ നമ്പ്യാർ താരജോഡികൾ വീണ്ടും ഒന്നിക്കുകയാണ് വേലയിലൂടെ. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത ചിത്രത്തിലെ തിരക്കഥ എം.സജാസ് ഒരുക്കുന്നു. സാം സി എസ്സാണ് വേലയുടെ സംഗീത സംവിധായകൻ.

പാലക്കാടും പരിസര പ്രദേശത്തും ഷൂട്ടിംഗ് പൂർത്തിയായ ചിത്രം പോലീസ് കൺട്രോൾ റൂമിൻ്റെ പശ്ചാത്തലത്തിലെ കഥയാണ് പറയുന്നത്. സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവരും ചിത്രത്തിലെ ശ്രെദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിൻ സിൽ സെല്ലുലോയിഡിൻ്റെ ബാനറിൽ എസ്. ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിൻ്റെ സഹ നിർമ്മാതാക്കൾ. ദുൽഖർ സൽമാൻ്റെ വേഫേറെർ ഫിലിംസ് കേരളത്തിലും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഓവർസീസ് വിതരണവും നിർവഹിക്കുന്നു. ചിത്രസംയോജനം: മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം: സുരേഷ് രാജൻ.

Follow us on Google News and stay updated with the latest!