close
Choose your channels

ടോവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും'; ഫസ്സ് ഗ്ലാൻസ് ഇന്ന് പുറത്തിറങ്ങും

Friday, October 20, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ടോവിനോ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും; ഫസ്സ് ഗ്ലാൻസ്  ഇന്ന് പുറത്തിറങ്ങും

തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രാഹാമും ചേർന്ന് നിർമ്മിക്കുന്ന ടൊവിനോ ത്രില്ലർ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും'ൻ്റെ ഫസ്സ് ഗ്ലാൻസ് ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങും.

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ തീയറ്റര്‍ ഓഫ് ഡ്രീംസ്. ടോവിനോയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. തിരക്കഥ സംഭാഷണം ജിനു വി എബ്രാഹാം. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്. 'തങ്ക'ത്തിന് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. എഡിറ്റിംഗ്: സൈജു ശ്രീധർ.

Follow us on Google News and stay updated with the latest!