close
Choose your channels

ജോഷി- ജോജു ജോർജ് ചിത്രം 'ആന്റണി': ടീസർ ഇന്ന് റിലീസാകും

Wednesday, October 18, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ജോഷി- ജോജു ജോർജ് ചിത്രം ആന്റണി: ടീസർ ഇന്ന് റിലീസാകും

ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി' നവംബർ റിലീസായി തീയേറ്ററുകളിൽ എത്തുന്നു. 'ആന്റണിയുടെ' ഏറ്റവും പുതിയ അപ്‌ഡേറ്റായി ടീസർ ഇന്ന് അണിയറ പ്രവർത്തകർ റിലീസ് ചെയ്യും.

ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോൾ നിർമ്മിക്കുന്ന ചിത്രത്തിൽ നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകളിൽ സുശീൽ കുമാർ അഗർവാൾ, രജത് അഗർവാൾ, നിതിൻ കുമാർ എന്നിവരും ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ എന്നിവരും സഹ നിർമ്മാതാക്കളാകുന്നു. ഷിജോ ജോസഫാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ് സ്വന്തമാക്കി. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 'സരിഗമ' സ്വന്തമാക്കി.ജോഷിയുടെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവർ തന്നെയാണ് ആന്റണിയിലെ പ്രധാന താരങ്ങൾ. കൂടാതെ കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു. രചന: രാജേഷ് വർമ്മ, ഛായാഗ്രഹണം: രണദിവെ, എഡിറ്റിംഗ്: ശ്യാം ശശിധരന്‍, സംഗീത സംവിധാനം: ജേക്സ് ബിജോയ്.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment