close
Choose your channels

'എ രഞ്ജിത്ത് സിനിമ': ട്രെയിലർ റിലീസായി

Tuesday, November 7, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

എ രഞ്ജിത്ത് സിനിമ: ട്രെയിലർ റിലീസായി

നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ, പ്രശസ്ത നടൻ നിവിൻ പോളി തൻ്റെ ഫേസ് ബുക്ക് പേജിലൂടെ റീലീസ് ചെയ്തു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ഫാമിലി ത്രില്ലർ ചിത്രമാണ് എ രഞ്ജിത്ത് സിനിമ.

ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്, രഞ്ജി പണിക്കർ ജെ.പി (ഉസ്താദ് ഹോട്ടൽ ഫെയിം), കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ, കൃഷ്ണൻ ബാലകൃഷ്ണൻ, സന്തോഷ് ജോർജ് കുളങ്ങര, ജാസ്സി ഗിഫ്റ്റ് ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവർ നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു.

Follow us on Google News and stay updated with the latest!