close
Choose your channels

നടൻ ഇന്നസെന്റ് ആശുപത്രിയിൽ

Thursday, March 16, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

നടൻ ഇന്നസെന്റ് ആശുപത്രിയിൽ

നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലാണ്. ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിൻ്റെ ആരോഗ്യനില ഗുരുതരമായി. എന്നാൽ മരുന്നുകളോട് ഇപ്പോൾ പ്രതികരിക്കുന്നുണ്ടെന്നും സൂചനയുണ്ട്. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. കാന്‍സര്‍ രോഗത്തെ തൻ്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

Follow us on Google News and stay updated with the latest!