close
Choose your channels

മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ സ്വീകരിച്ച് അല്ലു അര്‍ജുന്‍

Wednesday, October 18, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ സ്വീകരിച്ച് അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന് അഭിനയമികവിൻ്റെ പേരിലും അംഗീകാരം. ഒക്ടോബര്‍ 17ന് ന്യൂ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ചു നടന്ന അറുപത്തി ഒമ്പതാം ദേശീയ അവാര്‍ഡ്‌ ദാന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ അല്ലു അര്‍ജുന്‍ കൈപ്പറ്റി. ഈ അംഗീകാരം ആദ്യമായി കരസ്ഥമാക്കുന്ന തെലുങ്ക് നടന്‍ കൂടിയാണ് അല്ലു അര്‍ജുന്‍. അവാര്‍ഡ്‌ കൈപ്പറ്റിയ ശേഷം സദസ്സിലും വേദിയിലുമുള്ളവര്‍ക്ക് നന്ദി പ്രകടിപ്പിക്കാനും താരം മറന്നില്ല.

സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അല്ലു അര്‍ജുന് അംഗീകാരം ലഭിച്ചത്. സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പ്രസിദ്ധനായ അല്ലു അര്‍ജുൻ്റെ ജനസ്വീകാര്യത 2021ല്‍ പുറത്തു വന്ന 'പുഷ്പ'യിലൂടെ പതിന്മടങ്ങു വര്‍ദ്ധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിൻ്റെ തെളിവു തന്നെയാണ് 'പുഷ്പ 2'വിൻ്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. 'പുഷ്പ 2'വാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം.

Follow us on Google News and stay updated with the latest!