close
Choose your channels

അന്ന ബെൻ അർജുൻ അശോകൻ ചിത്രം 'ത്രിശങ്കു'; ടീസർ പുറത്തിറങ്ങി

Thursday, April 20, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

അന്ന ബെൻ അർജുൻ അശോകൻ ചിത്രം ത്രിശങ്കു; ടീസർ പുറത്തിറങ്ങി

നവാഗതനായ അച്യുത് വിനായകൻ സംവിധാനം ചെയ്യുന്ന ചിത്രം 'ത്രിശങ്കു' വിൻ്റെ ടീസർ റിലീസായി. മാച്ച്ബോക്സ് ഷോട്ട്സിൻ്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം ത്രിശങ്കു മെയ്‌ 26 ന് തിയേറ്ററുകളിലെത്തും. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്സ്, ഗായത്രി എം, ക്ലോക്ക്ടവർ പിക്ചേഴ്സ് & കമ്പനി എന്നിവരും മറ്റു നിർമ്മാതാക്കളാണ്. അന്ന ബെന്നും അര്‍ജുന്‍ അശോകനും ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.

അന്ധാധൂന്‍, മോണിക്ക ഒ മൈ ഡാര്‍ലിംഗ് തുടങ്ങിയ സിനിമകളാല്‍ ശ്രദ്ധേയമായ മാച്ച്‌ബോക്സ് ഷോട്സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് 'ത്രിശങ്കു'. സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ജയേഷ് മോഹൻ, അജ്മൽ സാബു എന്നിവർ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിർവ്വഹിക്കുന്നു. ജെ കെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. സൗണ്ട് ഡിസൈൻ ധനുഷ് നയനാർ. എ പി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. തിങ്ക് മ്യൂസിക് ഗാനങ്ങൾ പുറത്തിറക്കും.

Follow us on Google News and stay updated with the latest!