ഭാവന, ഹണി റോസ്, ഉർവശി ചിത്രം 'റാണി'യുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി


Send us your feedback to audioarticles@vaarta.com


ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ നായികമാരാക്കി ശങ്കര്‍ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'റാണി' എന്നാണ് പേരിട്ടിരിക്കുന്നത്. കാര്‍ഡ് കളിയിലെ റാണിയുടെ അതേ രീതിയിലാണ് പോസ്റ്ററില്‍ ചിത്രത്തിന്റെ ടൈറ്റില്‍. സിനിമയിൽ ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻ പിള്ള രാജു, അനു മോൾ, കൃഷ്ണൻ ബാലകൃഷ്ണൻ, അശ്വിൻ ഗോപിനാഥ്, അശ്വത് ലാൽ, അംബി രാമു മംഗലപ്പള്ളി തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖം നിയതി കാദമ്പിയും മുഖ്യ വേഷം ചെയ്യുന്നു. സംവിധായകന് ശങ്കര്‍ രാമകൃഷ്ണനും, വിനോദ് മേനോനും ജിമ്മി ജേക്കബും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മേനാ മേലത്ത് ആണ് ഗാനരചനയും സംഗീത സംവിധാനവും. അപ്പു ഭട്ടതിരി എഡിറ്റിങ്ങും സുപ്രീം സുന്ദർ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു.
Follow us on Google News and stay updated with the latest!