close
Choose your channels

രണ്ടു വര്ഷത്തിനു ശേഷം ഒരു ഷാഫി ചിത്രം...ഷെര്ലക്ക് ടോംസ്

Saturday, September 23, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയില്‍ കിണറ്റില്‍ വീണ ബിജു മേനോനെ രക്ഷപെടുത്തിയതിനു ശേഷം എന്താ പേര് എന്ന് ചോദിക്കുമ്പോള്‍ വിശക്കുണു` എന്ന ബിജുവേട്ടന്‍റെ മറുപടിയും എവിടെയാ വിശക്കുണുന്‍റെ വീട് എന്ന ദിലീപേട്ടന്‍റെ കൌണ്ടര്‍ ഡയലോഗും ഒരു മലയാളിയും മറക്കാന്‍ ഇടയില്ല. കാരണം ആ സിനിമയ്ക്ക്‌ ശേഷം വിശപ്പിന്‍റെ സന്ദര്‍ഭങ്ങളില്‍ നര്‍മം രക്തത്തില്‍ ചേര്‍ന്ന മലയാളി ആ ഡയലോഗും കൌണ്ടറും ഉപയോഗിച്ച് പോരുന്നുണ്ട്. ഇത്തരം മറക്കാനാകാത്ത ഹ്യുമര്‍ മലയാള സിനിമയ്ക്ക്‌ സമ്മാനിച്ച ആളാണ്‌ സംവിധായകന്‍ ഷാഫി. വണ്‍ മാന്‍ ഷോ എന്ന സിനിമ തൊട്ട് ഷേര്‍ലോക്ക് ടോംസ് എന്ന സിനിമ വരെ എത്തി നില്‍ക്കുന്നു ആ ചിരി യാത്ര.

അദ്ധേഹത്തിന്‍റെ കഴിഞ്ഞ സിനിമയായ ടൂ കണ്ട്രീസ് പ്രേക്ഷരെ ഏറെ ചിരിപ്പിച്ച എന്നാല്‍ ചിന്തിപ്പിച്ച ഒരു സിനിമയായിരുന്നു.

ഒരു സിനിമയ്ക്ക്‌ ശേഷം ഈ സംവിധായകന്‍ എടുക്കുന്ന ബ്രേക്ക്‌ തന്നെ ആകും അദ്ധേഹത്തിന്‍റെ അടുത്ത സിനിമയുടെ വിജയ രഹസ്യവും. ആ വിജയങ്ങളിലൂടെ ഹിറ്റ്‌ മേക്കര്‍ എന്ന തലക്കെട്ടും അദ്ദേഹം സ്വന്തമാക്കി. ക്യാരക്ട്ടര്‍ റോള്‍ മാത്രം ചെയ്തിരുന്ന ബിജു മേനോന്‍ എന്ന നടന് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലൂടെ പുതിയൊരു പരിവേഷവും ഈ സംവിധായകനു നല്കാന്‍ സാധിച്ചു.

ഈ കൂട്ട് കേട്ട് വീണ്ടും എത്തുകയാണ് ഒരു മുഴുനീള ഹാസ്യ ചിത്രവുമായി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാഫി സംവിധാനം ചെയ്യുന്ന സിനിമയാണ് ഷെര്‍ലക്ക് ടോംസ്. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പ്രേക്ഷകരെ അകാംഷയില്‍ എത്തിക്കയും ചെയ്യുന്ന ഒരു സിനിമയായിരിക്കും ഇതെന്ന് എന്ന് സംവിധായകന്‍ അടിവര ഇട്ടു പറയുന്നു. ഈ സിനിമയുടെ ട്രൈലെറും പാട്ടും ഇതിനോടകം തന്നെ ഹിറ്റ്‌ ആയി കഴിഞ്ഞു.

സലിം കുമാര്‍, ഹരീഷ് കണാരന്‍, സൃന്ധ, മിയ തുടങ്ങിയവരൊക്കെയാണ് ഈ സിനിമയുടെ മറ്റ് ആകര്‍ഷണങ്ങള്‍. ചോക്കളേറ്റും മാഴാവിയും തൊമ്മനും മക്കളും ഒക്കെ സ്വീകരിച്ച പ്രേക്ഷകര്‍ ഷേര്‍ലക്ക് ടോംസും നിസംശയം സ്വീകരിക്കും എന്നുള്ളത് ഉറപ്പാണ്‌. 2017ല്‍ മറ്റൊരു ഹിറ്റ്‌ ആകട്ടെ ഷെര്‍ലക്ക് ടോംസ്. സംവിധായകന്‍ ഷാഫിയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടെ.

Follow us on Google News and stay updated with the latest!