close
Choose your channels

ബ്രഹ്മപുരം തീ പിടിത്തം: ഒരു കോടിരൂപ ധനസഹായം നൽകി എം.എ.യൂസഫലി

Thursday, March 16, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ബ്രഹ്മപുരം തീ പിടിത്തം: ഒരു കോടിരൂപ ധനസഹായം നൽകി എം.എ.യൂസഫലി

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ അഗ്നിബാധയെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹായം കൊച്ചി കോര്‍പ്പറേഷന് കൈമാറി. യൂസഫലിയ്ക്ക് വേണ്ടി സെക്രട്ടറി ഇ.എ. ഹാരിസ്, ലുലു കൊമേഴ്സ്യല്‍ മാനേജര്‍ സാദിഖ് കാസിം എന്നിവര്‍ ചേര്‍ന്ന് കൊച്ചി മേയര്‍ എം.അനില്‍ കുമാറിന് ചെക്ക് കൈമാറി. "നമ്മളെല്ലാവരും ഒത്തുപിടിച്ചാൽ ക്ലീൻ ഗ്രീൻ കൊച്ചി (HEAL പദ്ധതി ) പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കും എന്നതിൻ്റെ ഉറപ്പാണ് യൂസഫലിയുടെ പിന്തുണ. സംഭാവനയായി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുന്നു എന്നത് സുതാര്യമായി ജനങ്ങളെ അറിയിക്കും എന്ന് കൂടി ഉറപ്പു നൽകുന്നു. നമുക്കൊന്നിച്ച് കൊച്ചിയുടെ മുഖം കൂടുതൽ സുന്ദരമാക്കാം" കൊച്ചി മേയർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

Follow us on Google News and stay updated with the latest!