close
Choose your channels

'ചാവേർ' ഒഫീഷ്യൽ ട്രെയിലർ പുറത്ത്

Saturday, September 23, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ചാവേർ ഒഫീഷ്യൽ ട്രെയിലർ പുറത്ത്

കുഞ്ചാക്കോ ബോബനേയും ആന്‍റണി വർഗ്ഗീസിനേയും അർജുൻ അശോകനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന 'ചാവേർ' ൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സിനിമയിൽ ഒട്ടേറെ സർപ്രൈസുകള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് വിളിച്ചോതുന്നതാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ. ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്.

സിനിമാ ലോകത്തെ വൻ താരനിരയുടെ സാന്നിധ്യത്തിലാണ് കൊച്ചിയിൽ ലെ-മെറിഡിയനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ട്രെയിലർ പുറത്തിറക്കിയത്. മലയാളത്തിന്‍റെ സ്വന്തം മോഹൻലാലിന്‍റേയും പൃഥ്വിരാജിന്‍റേയും ടൊവിനോയുടേയും സോഷ്യൽമീഡിയ പേജുകളിലൂടെയാണ് ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. കണ്ണൂര്‍ പശ്ചാത്തലം ആക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചൻ 'ചാവേർ' ഒരുക്കിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, സംഘട്ടനം: സുപ്രീം സുന്ദർ.

Follow us on Google News and stay updated with the latest!