close
Choose your channels

ധനുഷിന്റെ വി.ഐ.പി 2ന്റെ ടീസറെത്തി

Friday, June 9, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ധനുഷും കജോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വി.ഐ.പി 2 (വേലൈയില്ലാ പട്ടധാരി 2) ന്റെ ടീസർ പുറത്തിറങ്ങി. ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനാണ് ടീസർ റിലീസ് ചെയ്തത്. ധനുഷിനെയും സുമദ്രക്കനിയെയും ഉൾപ്പെടുത്തിയുള്ള ടീസറാണ് റിലീസ് ചെയ്തത്.

എൻജിനിയറിംഗ് ബിരുദധാരിയായ രഘുവരന്റെ കഥ പറഞ്ഞ ഒന്നാം ഭാഗത്തിലെ താരങ്ങളെല്ലാം ഈ ചിത്രത്തിലുമുണ്ട്. അമലാ പോളാണ് നായിക. സമുദ്രക്കനി, ശരണ്യ പൊൻവണ്ണൻ തുടങ്ങിയവർ ഇതിൽ അഭിനയിക്കുന്നു.


1997 ൽ റിലീസ് ചെയ്ത “മിൻസാര കനവ്” എന്ന ചിത്രത്തിനു ശേഷം കജോൾ കോളിവുഡിലേയ്ക്കെത്തുന്ന ചിത്രം കൂടിയാണ് വി ഐ പി 2. ചിത്രത്തിൽ ഒരു ബിസിനസ് വനിതയുടെ വേഷമാണ് കജോളിന്.
ധനുഷ് സംഭാഷണം ഒരുക്കുന്ന ചിത്രം ഭാര്യാ സഹോദരി കൂടിയായ സൗന്ദര്യ രജനീകാന്താണ് സംവിധാനം ചെയ്തിരിക്കുന്നത്.

Follow us on Google News and stay updated with the latest!