close
Choose your channels

ധ്യാൻ ശ്രീനിവാസൻ ചിത്രം 'ചീനട്രോഫി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Thursday, September 7, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ധ്യാൻ ശ്രീനിവാസൻ ചിത്രം ചീനട്രോഫി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ചീനട്രോഫി' യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോ, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഛായാഗ്രാഹകൻ സന്തോഷ് ആനിമയും എഡിറ്റര്‍ രഞ്ജൻ എബ്രഹാമുമാണ്. സംഗീതം: സൂരജ് സന്തോഷ്, വർക്കി, പശ്ചാത്തല സംഗീതം: വർക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ്‌ എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ്, പിആര്‍ഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്.

Follow us on Google News and stay updated with the latest!   

Comments

Login to post comment
Cancel
Comment