close
Choose your channels

കാശു വാങ്ങി കൊഞ്ഞനം കുത്തുന്നവരെ വരച്ച വരയിൽ നിർത്തണം: സംവിധായകൻ വിനയൻ

Friday, April 28, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

കാശു വാങ്ങി കൊഞ്ഞനം കുത്തുന്നവരെ വരച്ച വരയിൽ നിർത്തണം: സംവിധായകൻ വിനയൻ

പണം വാങ്ങി നിര്‍മ്മാതാവിനെയും സംവിധായകനെയും കൊഞ്ഞനം കുത്തുന്നവരെ വരച്ച വരയില്‍ നിര്‍ത്തണമെന്ന് സംവിധായകൻ വിനയന്‍. സിനിമാ സംഘടനകളുടെ നേതൃത്വത്തില്‍ ഇതിനൊക്കെ എതിരെ ശക്തവും നിഷ്പക്ഷവുമായ നടപടി ഉണ്ടാകണമെന്ന കാര്യത്തില്‍ സിനിമയെ സ്‌നേഹിക്കുന്ന ആര്‍ക്കും സംശയമുണ്ടാകില്ലെന്നും വിനയന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. താൻ പണ്ട് നേരിടേണ്ടി വന്ന കാര്യങ്ങളും വിനയൻ കുറിച്ചു. സൂപ്പർ താരങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്നവൻെറ കൈ വെട്ടാൻ എല്ലാവരും ഒറ്റക്കെട്ടായി തയ്യാറായിരുന്നു. താരങ്ങൾക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയില്ല എന്നു പറഞ്ഞ് മീറ്റിംഗിൽ നിന്ന് ഇറങ്ങിപ്പോയ നേതാവിനെ നിങ്ങൾക്കു മറക്കാൻ പറ്റുമെങ്കിലും തനിക്കത് പറ്റില്ലെന്നും വിനയൻ പറഞ്ഞു. ഷെയ്ൻ നി​ഗം, ശ്രീനാഥ് ഭാസി എന്നിവരോട് സഹകരിക്കില്ലെന്ന സിനിമാ സംഘടനകളുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായിട്ടാണ് സംവിധായകൻ വിനയൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

Follow us on Google News and stay updated with the latest!