close
Choose your channels

ഫഹദ് ചിത്രം ധൂമം ചിത്രീകരണം പൂർത്തിയായി

Friday, January 13, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഫഹദ് ചിത്രം ധൂമം ചിത്രീകരണം പൂർത്തിയായി

കെജിഎഫ്, കാന്താരാ എന്നീ ചിത്രങ്ങളിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസിൻ്റെ ബാനറില്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ധൂമം. പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂര്‍ത്തിയായി. അപര്‍ണ ബാലമുരളി ചിത്രത്തില്‍ നായികയായായെത്തുന്നു. ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ റിലീസിനെത്തും. ഛായാഗ്രഹണം പ്രീത ജയരാമൻ. സംഗീതം പൂർണചന്ദ്ര തേജസ്വി. പ്രൊഡക്‌ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ.

ഒക്ടോബര്‍ ഒമ്പതിന് ആയിരുന്നു ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. പ്രമുഖ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും അണിനിരത്തിയുള്ള ബിഗ് ബജറ്റ് ചിത്രമായിരിക്കും ധൂമം എന്ന് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരുന്നു. ഹൊംബാലെ ഫിലിംസിന്റെതായി ഇനി വരാനിരിക്കുന്നത് പൃഥ്വിരാജ് നായകനാകുന്ന ടൈസണ്‍ എന്ന് പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ്. പൃഥ്വിരാജ് തന്നെയാണ് ടൈസണ്‍ൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്.

Follow us on Google News and stay updated with the latest!