close
Choose your channels

വ്യത്യസ്തമായ പ്രേത കഥയുമായി "മൈഥിലി"

Thursday, July 6, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മലയാളത്തിൽ പ്രേതസിനിമകൾ അനവധിയാണെങ്കിലും സി.എ​ഫ്.എ​ൽ ബ​ൾ​ബി​നെ കേ​ന്ദ്ര​മാ​ക്കി മ​ല​യാ​ള​ത്തി​ൽ ഇ​തു​വ​രെ ഒരു പ്രേതസിനിമ ഇറങ്ങിയിട്ടില്ല. നവാഗതനായ സാ​ബു വ​ർ​ഗീ​സാണ് ഇത്തരത്തിൽ വ്യത്യസ്‌തമായ ഒരു പ്രമേയവുമായി എത്തുന്നത്. 'മൈ​ഥി​ലി വീ​ണ്ടും വ​രു​ന്നു' എ​ന്ന് പേ​രി​ട്ടിരിക്കുന്ന ​സിനിമയുടെ ചി​ത്രീ​ക​ര​ണം ത​മി​ഴ്നാ​ട്, ഗോ​വ, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി കഴിഞ്ഞു.

ലോ​ക​ത്ത് ആ​ദ്യ​മാ​യാണ് ബ​ൾ​ബി​നെ കേ​ന്ദ്ര​മാ​ക്കി ഒ​രു ഹൊ​റ​ർ സി​നി​മ ഒരുങ്ങുന്നത്. തീ​യ​വ​ൻ, ക​ന​വു കാ​ത​ല​ൻ, ​നീ​യേ​ൻ കാ​ത​ലി` തു​ട​ങ്ങി നി​ര​വ​ധി ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഉ​ദ​യ് ആ​ണ് ​ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. നി​ര​വ​ധി മ​ല​യാ​ള ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ശി​വാ​നി​യാ​ണ് നാ​യി​ക. ഐ. ​എം. വി​ജ​യ​ൻ, സ​ന്താ​നം, കി​ര​ൺരാ​ജ് എ​ന്നീ പ്ര​മു​ഖ ന​ടന്മാ​രും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു. ത​മി​ഴ്, മ​ല​യാ​ളം എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ആ​ലുംമൂ​ട്ടി​ൽ ഫി​ലിം​സ് ഇ​ന്റർ​നാ​ഷണ​ലി​നു​വേ​ണ്ടി രാ​ജീ​വ് മാ​ത്യുവാണ് നി​ർ​മ്മി​ക്കു​ന്നത്.​ ജൂ​ലൈ ആ​ദ്യവാരം ചി​ത്രം തീയേ​റ്റ​റുകളിലെ​ത്തും.

Follow us on Google News and stay updated with the latest!