close
Choose your channels

'ജയിലർ' ചിത്രീകരണം പൂർത്തിയായി

Friday, June 2, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ജയിലർ ചിത്രീകരണം പൂർത്തിയായി

സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ചിത്രം ജയിലറിൻ്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് പൂർത്തിയായ ശേഷം അതു ആഘോഷമാക്കുന്ന രജനീകാന്ത്, തമന്ന, സംവിധായകൻ നെൽസൻ, ജാഫർ സാദ്ദിഖ് എന്നിവരുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജെയിലർ ഷൂട്ടിങ്ങ് റാപ്പ്ഡ് എന്ന് എഴുതി കേക്ക് മുറിക്കുകയാണ് താരങ്ങൾ. ജെയിലറിൻ്റെ ചിത്രീകരണം കഴിഞ്ഞു, ഇനി തിയേറ്ററിൽ കാണാം എന്നാണ് പ്രൊഡക്ഷൻ ബാനറായ സൺ പിക്ച്ചേഴ്സ് ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്.

നെൽസൺ ദിലീപ്കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 10നു തിയേറ്ററുകളിലെത്തും. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നതു പോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തമന്നയാണ് നായിക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവർ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മോഹന്‍ലാല്‍ അതിഥി വേഷത്തിലാണ് എത്തുക.

Follow us on Google News and stay updated with the latest!