"മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് .."
ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുകയാണെന്ന് പറഞ്ഞ് ഒന്‍പതുവയസുകാരന്‍ ക്വാഡന്‍ ബെയില്‍സിന്റെ നെഞ്ചുപൊട്ടി കരയുന്ന വീഡിയോ ലോകമെമ്പാടുമുള്ളവരുടെ കണ്ണുനനച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ബോഡി ഷെയ്മിങ്ങിന് വിധേയനായി ക്വാഡന്‍, കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നുതരുമോയെന്നും അമ്മയോട് ചോദിക്കുന്ന വിഡിയോയാണ് പുറത്ത് വന്നത്. വീഡിയോ ചിത്രീകരിച്ച ക്വാഡന്റെ അമ്മ തന്നെയാണ്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടതോടെ വലിയ പിന്തുണയാണ് കുഞ്ഞിന് ലഭിച്ചത്. മലയാളത്തില്‍ നിന്ന് ഗിന്നസ് പക്രുവും ഫെയ്‌സ്ബുക്കിലൂടെ ക്വാഡന് പിന്തുണ അറിയിച്ചു.
പക്രുവിന്റെ വാക്കുകള്‍.
"മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് .....
ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ...
നീ കരയുമ്പോൾ ...നിന്റെ 'അമ്മ തോൽക്കും ......... ഈ വരികൾ ഓർമ്മ വച്ചോളു ..."ഊതിയാൽ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ " - ഇളയ രാജ -
ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്."