close
Choose your channels

'ഗുണ്ടുർ കാരം' ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

Thursday, June 1, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഗുണ്ടുർ കാരം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സൂപ്പർസ്റ്റാർ മഹേഷ് ബാബുവിൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് സുദർശൻ തീയേറ്ററിൽ നടന്നു. ഗുണ്ടുർ കാരം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ വരുന്നത് ഹൈലി ഇൻഫ്ലാമ്മബിൾ എന്ന ക്യാപ്‌ഷനോടെയാണ്. കയ്യിൽ ഒരു വടിയുമായി മാസ് ഡയലോഗ് പറഞ്ഞു കൊണ്ട് രണ്ട് തീപ്പെട്ടി കൊണ്ട് ബീഡി കത്തിക്കുകയും ചെയ്യുന്ന മഹേഷ് ബാബുവിൻ്റെ മാസ്സ് രംഗം സ്‌ക്രീൻ പ്രസൻസ് കൊണ്ടും സ്റ്റൈൽ ലുക്ക് കൊണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പിഎസ് വിനോദിൻ്റെ ക്യാമറയും എസ് തമൻ്റെ മ്യുസിക്കും മഹേഷ് ബാബുവിൻ്റെ കഥാപാത്രത്തിന് വല്ലാത്ത ഊർജം നൽകുന്നുണ്ട്. മഹേഷ് ബാബുവിന് പുതിയൊരു ട്രാൻസ്ഫോർമേഷൻ നൽകുകയാണ് സംവിധായകൻ ത്രിവിക്രം.

ഹാരിക ആൻഡ് ഹസിൻ ക്രിയേഷൻസിൻ്റെ ബാനറിൽ എസ് രാധാകൃഷ്ണ (ചൈന ബാബു)നും നാഗ വംശിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഫാമിലി ഇമോഷൻസ് ചേർന്നുള്ള മാസ്സ് ആക്ഷൻ എന്റർടെയിനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോൺ എബ്രഹാം, ശ്രിലീല, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗംഭീര അഭിനേതാക്കളും മികച്ച അണിയറ പ്രവർത്തകരുമാണ് ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ നവിൻ നൂലി എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധാനം എസ് തമനാണ്. മധിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം. നവി നൂലിയാണ് ചിത്രത്തിൻ്റെ ചിത്രസംയോജനം. എ എസ് പ്രകാശ് കലാസംവിധാനം നിർവഹിക്കുന്നു. പിആർഒ: ശബരി.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment