ഇന്ത്യ ക്വാര്Âട്ടറില്Â
Thursday, July 13, 2017 മലയാളം Comments
ഇന്ത്യന്‍ വനിതാ ഹോക്കി ടീം വനിതാ ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ചിലിയെ മറുപടിയില്ലാത്ത ഒറ്റ ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യന്‍ വനിതകള്‍ വിജയത്തോടെ ക്വാര്‍ട്ടറിലെത്തിയത്. 38ാം മിനുട്ടില്‍ പ്രീതി ദുബെയാണ് ഇന്ത്യയുടെ നിര്‍ണായക ഗോളിന് അവകാശിയായത്. നേരത്തെ ആദ്യ മത്സരത്തില്‍ അമേരിക്കയോട് 4-1ന് തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ വിജയം കൂടിയാണിത്.