close
Choose your channels

കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞുകൊണ്ട് ഇന്ദ്രൻസിന്റെ 'കായ്പോള'

Saturday, November 26, 2022 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞുകൊണ്ട് ഇന്ദ്രൻസിന്റെ കായ്പോള

'ഹോം'നു ശേഷം ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന കായ്പോള എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. കുടുബ ബന്ധങ്ങളുടെ കെട്ടുറപ്പിന്റെ കഥ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് പുതിയ പോസ്റ്റർ. വീൽചെയർ ക്രിക്കറ്റിൻ്റെ കഥ പറയുന്ന ചിത്രം വി.എം.ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്.

ഉതുപ്പേട്ടനായി ഇന്ദ്രൻസും കൊച്ചുമകൻ എബിയായി സജൽ സുദർശനും ആണ് വേഷമിടുന്നത്. പോസ്റ്ററിൽ ചിത്രത്തിലെ കഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകൻ എബി കുരുവിളയുടെയും അടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിന്റെ സന്തോഷത്തെ പങ്കുവയ്ക്കുന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അഞ്ചു കൃഷ്ണയാണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാർ, വൈശാഖ്, ബിജു, മഹിമ, നവീൻ, അനുനാഥ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് ഗാന രചന ഒരുകിയിരിക്കുന്നത്.

Follow us on Google News and stay updated with the latest!