close
Choose your channels

'ജാക്സൺ ബസാർ യൂത്ത്' ട്രെയിലർ പുറത്തിറങ്ങി

Saturday, May 6, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ജാക്സൺ ബസാർ യൂത്ത് ട്രെയിലർ പുറത്തിറങ്ങി

ജാക്സൺ ബസാർ യൂത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ചിത്രത്തിലെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷനും പശ്ചാത്തല സംഗീതത്തിനും പ്രാധാന്യം നൽകിയ ട്രെയിലർ, തിങ്ക്‌ മ്യൂസിക്കാണ് പുറത്തു വിട്ടത്‌. ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൻ്റെ രചന ഉസ്മാൻ മാരാത്ത് നിർവഹിക്കുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി ആണ്.

അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് കെഎം എന്നിവർ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയാണ് ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധാനം ഗോവിന്ദ്‌ വസന്ത, വരികൾ സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ. പരസ്യകല യെല്ലോ ടൂത്ത്, സ്റ്റണ്ട് ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം സെൻട്രൽ പിക്ചേഴ്സ് റിലീസ്.

Follow us on Google News and stay updated with the latest!